കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മൊബൈല്‍ ചാറ്റും

  • By Staff
Google Oneindia Malayalam News

ദില്ലി: മൊബൈല്‍ ഫോണ്‍ വഴി ചാറ്റ് നടത്താനുള്ള സംവിധാനം യാഥാര്‍ത്ഥ്യമാകുന്നു. മൊബൈല്‍ ഫോണ്‍ സര്‍വീസ് കമ്പനിയായ നോകിയ ആണ് ഈ സംവിധാനം ഒരുക്കുന്നത്.

മൊബൈല്‍ ഫോണ്‍ വഴി അക്ഷര രൂപത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമാണിത്. ഇതിനായി പ്രത്യേക ചാറ്റ് മോഡ് ഫോണില്‍ ഉണ്ടാകും.ഈ സംവിധാനമാണ് തത്സമയ ആശയവിനിമയത്തിനു സഹായകമാകുന്നത്.

സാധാരണ മൊബൈല്‍ ഫോണില്‍ അക്ഷരരൂപത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിനു സഹായിക്കുന്ന എസ്. എം. എസ് മെസേജിംഗ് സംവിധാനത്തിന്റെ പരിഷ്കരിച്ച സാങ്കതിക വിദ്യയാണ് മൊബൈല്‍ തത്സമയ ആശയ വിനിമയത്തിന് (ചാറ്റ് )ഉപയോഗിക്കുന്നത്.

ഈ സംവിധാനം വഴി മൊബൈല്‍ ഫോണിലൂടെ ഒന്നിലധികം പേരുമായി ഒരേ സമയം ആശയവിനിമയം നടത്താം. ചാറ്റ് മോഡ് ഇല്ലാത്ത മൊബൈല്‍ ഫോണുകളിലേയ്ക്ക് സന്ദേശംഅയയ്ക്കാനും കഴിയും.

ഇത് ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് നോകിയ പ്രഖ്യാപിച്ചു. നോകിയ 3310 എന്നാണ് ചാറ്റ് സംവിധാനമുള്ള മൊബൈല്‍ ഫോണിന്റെ പേര്. സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള അവതരണം ഹോങ്കോംഗ്, മനില,ഫിലിപ്പീന്‍സ്, ചൈന, ജര്‍മ്മനി എന്നിവിടങ്ങളില്‍ വന്‍ ആഘോഷങ്ങളോടെ നടന്നു.ഒരേ സമയം ആയിരുന്നു എല്ലായിടത്തും പരീക്ഷണ അവതരണം.

ചെറുപ്പക്കാര്‍ക്കും ചെറുപ്പം മനസ്സിലുള്ളവര്‍ക്കും വേണ്ടിയാണ് മൊബൈല്‍ ചാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് നോകിയ അധികൃതര്‍ അറിയിച്ചു.

സംവിധാനത്തിന്റ പരീക്ഷണ അവതരണം തന്നെ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന പരിപാടികളോടെയാണ് അരങ്ങേറിയത്. 2000 അവസാനത്തോടെ ചാറ്റ് മൊബൈലുകള്‍ വിപണിയിലെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X