Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്റെ ഒരു കാസറ്റ് കൂടിയെത്തി

ചെന്നൈ: വീരപ്പന്‍ കൊടുത്തുവിട്ട ഒരു കാസറ്റ് കൂടി കിട്ടിയതായി സപ്തംബര്‍ രണ്ട് ശനിയാഴ്ച നക്കീരന്‍ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ കാമരാജ് പറഞ്ഞു. ഈ കാസറ്റ് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിക്ക് കൈമാറിതായും കാമരാജ് അറിയിച്ചു.

രാജ്കുമാറിന്റെയും വീരപ്പന്റെയും സംഭാഷണങ്ങള്‍ അടങ്ങിയതാണ് ഈ ഓഡിയോ കാസറ്റ്. താന്‍ പൂര്‍ണആരോഗ്യവാനാണെന്ന് രാജ്കുമാര്‍ കാസറ്റില്‍ പറയുന്നു.

കാവേരി സംഭവത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് മൂന്നു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് വീരപ്പന്‍ കാസറ്റില്‍ ആവശ്യപ്പെട്ടു. തിരുവള്ളുവരുടെ പ്രതിമ എന്ന് സ്ഥാപിക്കാനാവും എന്നത് സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും പരസ്യപ്രഖ്യാപനം നടത്തണമെന്നും വീരപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

51 ടാഡാ തടവുകാരെ ഉടന്‍ വിടണമെന്ന ആവശ്യം വീരപ്പന്‍ ആവര്‍ത്തിച്ചു. എന്നാല്‍ ടാഡാ തടവുകാരെ വിട്ടയക്കരുതെന്ന സുപ്രിം കോടതി വിധി വരുന്നതിനു മുമ്പ് കൊടുത്തയച്ചതായിരിക്കാം ഈ കാസറ്റെന്ന് കാമരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+