ഇന്ത്യാഇന്‍ഫോ ഗുജറാത്തി പതിപ്പ് തുടങ്ങി
അഹ്മദാബാദ്: ഇന്ത്യാഇന്‍ഫോയുടെ ഗുജറാത്തി പതിപ്പ് പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യാഇന്‍ഫോയുടെ പ്രാദേശിക ഭാഷാപതിപ്പുകളില്‍ ആറാമത്തെ പതിപ്പാണിത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇന്ത്യാ ഇന്‍ഫോയുടെ മറ്റു പതിപ്പുകള്‍.
അഹ്മദാബാദ് കേന്ദ്രമാക്കിയാണ് ഗുജറാത്തി പതിപ്പിന്‍െറ പ്രവര്‍ത്തനം. ഗുജറാത്ത്, സൗരാഷ്ട്ര, ചാരോത്തര്‍, കച്ച് എന്നീ മേഖലകളിലെ വിവരങ്ങള്‍ ഗുജറാത്തിഭാഷയില്‍ തന്നെ അറിയാന്‍ ഈ ചാനല്‍ സഹായിക്കും. വാര്‍ത്തകള്‍ക്കു പുറമെ സിനിമ, ഫീച്ചര്‍, വാണിജ്യം, കായികം, അമേരിക്കയിലെ സംഭവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളും ചാനലിലുണ്ട്.
ഇന്ത്യാ എബ്രോഡ് ന്യൂസ് സര്‍വീസിന്റെ പിന്‍ബലത്തോടെ ഗുജറാത്തിലെ സംഭവങ്ങള്‍ വായനക്കാര്‍ക്ക് എത്തിക്കാന്‍ കഴിയുമെന്ന് ഇന്ത്യാ ഇന്‍ഫോ ചെയര്‍മാന്‍ രാജ് കൊനേരു പറഞ്ഞു. ഗുജറാത്തി പതിപ്പിന് വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കാന്‍ കഴിയുമെന്ന വിശ്വാസം ഇന്ത്യാ എബ്രോഡ് ന്യൂസ് സര്‍വീസ് മേധാവി ഗോപാല്‍ രാജുവും പ്രകടിപ്പിച്ചു.












Click it and Unblock the Notifications