കെട്ടിടം തകര്‍ന്നുവീണ് 26 പേര്‍ മരിച്ചു
തുണ്ട്ല: ഫിറോസാബാദ് തുണ്ട്ല റെയില്‍വേ സ്റേഷനിലെ ലോക്കൊ ഷെഡിന്റെ ഒരു ഭാഗം തകര്‍ന്നുവീണതിനടിയില്‍പ്പെട്ട് സപ്തംബര്‍ രണ്ട് ശനിയാഴ്ച 26 പേര്‍ മരിച്ചു.
രാവിലെ ഒമ്പതരയ്ക്ക് തകര്‍ന്നുവീണ കെട്ടിടത്തിനടിയില്‍ 26 പേരും ജീവനോടെ കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
വളരെ പഴക്കമുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കന്നതിനിടയിലാണ് ഇതു തകര്‍ന്നു വീണതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എ.കെ.മിത്ര പറഞ്ഞു.
ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തതില്‍ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications