Get Updates
Get notified of breaking news, exclusive insights, and must-see stories!

വാന്‍ കിണറ്റിലേയ്ക്കു മറിഞ്ഞ് 17 മരണം

മധുര: വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാന്‍ കിണറ്റിലേയ്ക്കു വീണ് 17 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. തിരുനല്‍ വേലിയില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ തലപ്പാടിസമുദ്രം എന്ന സ്ഥലത്താണ് സപ്തംബര്‍ രണ്ട് ശനിയാഴ്ച പുലര്‍ച്ചെ അപകടം നടന്നത്.

വളവു തിരിയുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് വെളിപ്പെടുത്തി. വഴിയരുകില്‍ നില്‍ക്കുകയായിരുന്ന ഒരു ബാലനെ ഇടിച്ചു തെറിപ്പിച്ച വാഹനം സമീപമുള്ള കിണറിന്റെ ഭിത്തി തകര്‍ത്ത് കിണറ്റിലേയ്ക്കു വീഴുകയായിരുന്നു. ഈ കുട്ടിയും മരിച്ചവരില്‍ പെടും.

കന്യാകുമാരിയില്‍ നിന്നു വിരുതു നഗറിലേയ്്ക്കു പോകുകയായിരുന്നു വാന്‍. കിണറ്റില്‍ വീഴുന്നതിനു മുമ്പ് വാനില്‍ നിന്നു ചാടിയ എട്ടു പേര്‍ക്കാണ് പരിക്കേറ്റത്്. ഇവരെ തിരുനല്‍വേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് പ്രവര്‍ത്തകരാണ് 17 ജഡങ്ങള്‍ കിണറ്റില്‍ നിന്നു കയറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+