പ്രമേഹചികിത്സാകേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: പ്രമേഹചികിത്സാരംഗത്ത് വന്‍കുതിപ്പ് നടത്താന്‍ കേരളം ഒരുങ്ങുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലനം, ചികിത്സ എന്നിവയെല്ലാം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന ഡയബറ്റിസ് ഇന്‍സ്റിറ്റ്യൂട്ട് 2003 ജനവരിയില്‍ നിലവില്‍ വരും.
അമേരിക്കയിലെ റോച്ചസ്ററിലുള്ള ലോകപ്രശസ്തമായ മയോ ക്ലിനിക്കിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന ഇന്‍സ്റിറ്റ്യൂട്ട് ഏറെ തടസ്സങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്.
ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് സ്ഥാപിക്കുന്നതിനാവശ്യമായ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി വി.വിജയചന്ദ്രന്‍ സപ്തംബര്‍ രണ്ട് ശനിയാഴ്ച വാര്‍ത്താലേഖകരോടു പറഞ്ഞു. തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള 18 ഏക്കര്‍ ഭൂമിയിലാണ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ഇന്‍സ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തിനായി ചാരിറ്റബിള്‍ സൊസൈറ്റി നിയമപ്രകാരം ഒരു സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ ഭരണസമിതിയോഗം ആഗസ്ത് 28ന് ചേര്‍ന്ന് ഇന്‍സ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം 2001 ജനവരിയില്‍ നടത്താന്‍ തീരുമാനിച്ചു.
ഭരണസമിതിയില്‍ പുതിയതായി നാലു പേരെക്കൂടി ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഐ.ഐ.ടി.എസ്., ഐ.ഐ.എം.എസ്. എന്നിവയുടെ പ്രതിനിധികളെയാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്.
ഭരണസമിതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആറു പ്രതിനിധികള്‍, മയോ ക്ലിനിക്കിന്റെ പ്രതിനിധികളായ റോബര്‍ട്ട് റെക്ക, ഡോ.ശ്രീകുമാരന്‍ നായര്‍ എന്നിവരുള്‍പ്പടെ 13 പേരാണുള്ളത്.












Click it and Unblock the Notifications