നളിനി നെറ്റോ ഹാജരാകണം : കമ്മീഷന്‍
തിരുവനന്തപുരം : നളിനി-നീലന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ശശിധരന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാത്തതിനാല്‍ നളിനി നെറ്റോക്ക് കമ്മീഷന്‍ സമന്‍സ് അയച്ചു.
സപ്തംബര്‍ രണ്ട് ശനിയാഴ്ച രാവിലെ ഹാജരാകാനാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. സപ്തംബര്‍ ഒന്ന് മുതല്‍ വിസ്താരം തുടങ്ങാനായിരുന്നു കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. നളിനി നെറ്റോ ഹാജരാകാത്തതിനാല്‍ വിസ്താരം നടന്നില്ല. നളിനി നെറ്റോ ഹാജരാകാത്തത് കമ്മീഷനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ഈ സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യമില്ലെന്ന വാദിഭാഗം വാദം കമ്മീഷന്‍ തള്ളിക്കളഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥയാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്. അതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം എന്ന നളിനി നെറ്റോയുടെ ആവശ്യം അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications