Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി കേസില്‍ വിധി ഇന്ന്

കോട്ടയം: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എം.ശശിധരന്‍ നമ്പ്യാര്‍ സപ്തംബര്‍ രണ്ട് ശനിയാഴ്ച വിധി പറയും.

ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ വിധി പറയുന്നതു കണക്കിലെടുത്ത് കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നാര്‍ സൂര്യനെല്ലി സ്വദേശിനിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി വശീകരിച്ച് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് പീഡിപ്പിക്കുകയും പലര്‍ക്കും കൈമാറുകയും ചെയ്തുവെന്നാണ് കേസ്.

1996 ജനവരി 16 മുതല്‍ ഫിബ്രവരി 26 വരെ കോട്ടയം, എറണാകുളം, കുമളി, പാലക്കാട്, വാണിമേല്‍, കമ്പം, തേനി, കന്യാകുമാരി, തിരുവനന്തപുരം, കുറിവിലങ്ങാട്, ആലുവ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് പീഡനം നടന്നുവെന്നാണ് പ്രൊസിക്യൂഷന്‍ ആരോപണം.

അഡ്മിനിസ്ട്രേഷന്‍ ഡി.ഐ.ജി. സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണത്തിന് നേതൃത്വം നല്കി. കേസില്‍ 42 പ്രതികളാണുള്ളത്. ഇതില്‍ രണ്ടു പേര്‍ ഒളിവിലാണ്. ഒരാള്‍ മരിച്ചുപോയി.

ബാക്കിയുള്ള 39 പ്രതികളെയാണ് പ്രത്യേക കോടതിയില്‍ വിസ്തരിച്ചത്. 98 നവംബര്‍ 18ന് ആരംഭിച്ച വിചാരണ ഈ വര്‍ഷം ആഗസ്ത് 18നാണ് പുര്‍ത്തിയായത്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, രഹസ്യമായി പാര്‍പ്പിക്കല്‍, വേശ്യാവൃത്തിക്ക് വില്ക്കല്‍, പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+