1,09,719 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 1,09,719 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രി സമര്‍പ്പിച്ചു.
സപ്തംബര്‍ 25, 27 തീയതികളില്‍ നടക്കുന്ന ആദ്യഘട്ടതിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനതീയതി സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ചയായിരുന്നു.
ഗ്രാമപഞ്ചായത്തുകളിലേക്ക് 86,453 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 9,284 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,805 സ്ഥാനാര്‍ഥികളും മുനിസിപാലിറ്റികളിലേക്ക് 9,572 സ്ഥാനാര്‍ഥികളും കോര്‍പ്പറേഷനുകളിലേക്ക് 2,061 സ്ഥാനാര്‍ഥികളും പത്രിക നല്‍കി.
ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് തൃശൂര്‍ ജില്ലയിലാണ്. 82 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കായി 11,785 സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 46 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കായി 10,055 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.
പത്രികകള്‍ സപ്തംബര്‍ രണ്ട് ശനിയാഴ്ച പരിശോധിക്കും. സപ്തംബര്‍ മൂന്ന് ഞായറാഴ്ചയാണ് പത്രിക പിന്‍ലിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications