കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍

  • By Staff
Google Oneindia Malayalam News

ദില്ലി : ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 17 പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് റെയില്‍വെ സഹമന്ത്രിയായി ചുമതലയേറ്റ ഒ. രാജഗോപാല്‍ അറിയിച്ചു. സപ്തംബര്‍ മൂന്ന് ഞായര്‍ മുതല്‍ 17തിങ്കള്‍ വരെയായിരിക്കും പ്രത്യേക വണ്ടികള്‍ ഓടിക്കുക.

ചെന്നൈ-തിരുവനന്തപുരം, മംഗലാപുരം- തിരുവനന്തപുരം , ബാംഗ്ലൂര്‍-കൊല്ലം, ചെന്നൈ-മംഗലാപുരംഎന്നീ റൂട്ടുകളിലാണ് പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നത്.

ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍ വണ്ടികളില്‍ രണ്ടാം ക്ലാസ് സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കൂട്ടും. ഓണം പ്രമാണിച്ച് ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക വണ്ടി ഓടിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X