വേളാങ്കണ്ണിക്ക് പ്രത്യേക തീവണ്ടി
ഹൂബ്ലി: വേളാങ്കണ്ണി പള്ളിവാര്‍ഷിക തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സപ്തംബര്‍ അഞ്ച് ചൊവാഴ്ച പ്രത്യേക തീവണ്ടി ഓടിക്കാന്‍ ദക്ഷിണ-മധ്യ റെയില്‍വേ തീരുമാനിച്ചു. ഗോവയിലെ വാസ്കോ -ഡാ-ഗാമ മുതല്‍ തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വരെയാണ് പ്രത്യേക തീവണ്ടി ഓടിക്കുന്നത്.
കണ്ണൂര്‍,ഭക്തല്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന വണ്ടി കൊങ്കണ്‍ പാതയിലൂടെയാണ് ഓടുക . വാസ്കോയില്‍ നിന്നു രാവിലെ 8.15 ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം 12.30 ന് തഞ്ചാവൂരെത്തും. തിരിച്ച് രാത്രി ഒമ്പതിന് തഞ്ചാവൂരില്‍ നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ പത്തു മണിക്ക് വാസ്കോയിലെത്തും.
ദക്ഷിണ-മധ്യ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.












Click it and Unblock the Notifications