കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തെ എതിര്‍ക്കാന്‍ ഇന്ത്യയും അമേരിക്കയും

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍ : തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ ഒരു തീവ്രവാദ വിരുദ്ധസമ്മേളനം വിളിച്ചുകൂട്ടാന്‍ അമേരിക്ക തീരുമാനിച്ചു. ഇതിന് ജി-എട്ട് രാഷ്ട്രങ്ങളുടെ പിന്തുണ അമേരിക്ക ഉറപ്പാക്കും.

സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച അമേരിക്കന്‍ സ്റേറ്റ് അണ്ടര്‍ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വിദേശകാര്യ സെക്രട്ടറി ലളിത് മാന്‍സിംഗ് അറിയിച്ചതാണ് ഇക്കാര്യം.

പ്രധാനമന്ത്രി വാജ്പേയിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച നടന്നത്. അമേരിക്കയില്‍ വച്ച് വാജ്പേയിയും പാകിസ്ഥാനിലെ ഭരണാധികാരി മുഷറഫും തമ്മില്‍ കാണാനുള്ള സാധ്യത മാന്‍സിംഗ് തള്ളിക്കളഞ്ഞു. കശ്മീരിലെ ചര്‍ച്ചകളില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. താഴ്വരയിലെ ഇപ്പോഴുള്ള സ്ഥിതി അമേരിക്കയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് മാന്‍സിംഗ് പറഞ്ഞു.

സമഗ്ര ആണവ പരീക്ഷണ നിരോധന കരാറിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയം രൂപീകരിക്കണമെന്ന് മാന്‍സിംഗ് അഭിപ്രായപ്പെട്ടു.

രണ്ടു ദിവസം നീണ്ടു നിന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ ഉപരോധങ്ങളെ പറ്റി ചര്‍ച്ചയുണ്ടായില്ലെന്ന് മാന്‍സിംഗ് അറിയിച്ചു. ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടില്ല. ഉപരോധങ്ങളുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ നല്ല സഹകരണമാണുളളതെന്ന് മാന്‍സിംഗ് വ്യക്തമാക്കി.

ഇന്ത്യയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തെക്കുറിച്ച് ചര്‍ച്ച നടക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച്ക്കു ശേഷം സംയുക്ത പ്രസ്താവനയുണ്ടാകുമെന്നും ലളിത് മാന്‍സിംഗ് സൂചിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X