നായനാര്‍ സ്വത്തു വെളിപ്പെടുത്തണം: ബി.ജെ.പി
തിരുവനന്തപുരം: മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സ്വത്തു വെളിപ്പെടുത്തണമെന്ന് ബി.ജെ.പി കേരളഘടകം ആവശ്യപ്പെട്ടു.പ്രതിപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും ഉയര്‍ത്തിയിരിക്കുന്ന അഴിമതി ആരോപണങ്ങളുടെ വെളിച്ചത്തില്‍ ആണിത്. മുഖ്യമന്ത്രി തന്നെ മുന്‍കൈയ്യെടുത്ത് സ്വന്തം കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.പി.മുകുന്ദന്‍ സപ്തംബര്‍ മൂന്ന് ഞായറാഴ്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകന്റെയും മരുമക്കളുടെയും ബിസിനസില്‍ അടുത്തകാലത്തുണ്ടായിരിക്കുന്ന വന്‍ കുതിച്ചു ചാട്ടം മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അഴിമതിയിലേയ്ക്കും സ്വജനപക്ഷപാതത്തിലേയ്ക്കും വിരല്‍ ചൂണ്ടുന്നതായി പ്രസ്താവനയില്‍ ആരോപിക്കുന്നു.താന്‍ നിഷ്കളങ്കനാണെന്ന നായനാരുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാന്‍ ജനങ്ങള്‍ക്കു കഴിയാത്തതിനാല്‍ അഴിമതി ആരോപണങ്ങളെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തി നിഷ്കളങ്കത തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
മുഖ്യമന്ത്രി മാത്രമല്ല, സംസ്ഥാന മന്ത്രി സഭയിലെ ഏതാനും മന്ത്രിമാരും അഴിമതിക്കാരാണെന്നും മുകുന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications