മലയാളി വിദ്യാര്‍ത്ഥിക്ക് അപൂര്‍വ നേട്ടം
കോഴിക്കോട് : ദീപക് ജഗദീഷ് എന്ന മലയാളി വിദ്യാര്‍ത്ഥി പതിനായിരങ്ങളെ പിന്തള്ളി അന്താരാഷ്ട്ര സ്പേസ് ക്യാമ്പിനായി അമേരിക്കയിലേക്ക്. കോഴിക്കോട് ഭാരതീയ വിദ്യാഭവന്‍ സ്കൂളിലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദീപക്.
ഡിസ്കവറി ചാനല്‍ നടത്തുന്ന നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍ നടത്തിയ മത്സരപരീക്ഷയിലാണ് ദീപക് മറ്റ് 10,000 വിദ്യാര്‍ത്ഥികളെ പിന്തള്ളി അലബാമയില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്്.
സപ്തംബര്‍ 17 ഞായറാഴ്ചയാണ് ക്യാമ്പ് ആരംഭിക്കുന്നത്. ഡിസ്കവറി ചാനല്‍ സംപ്രേഷണം ചെയ്യുന്ന പ്രത്യേക പരിപാടിയിലും ദീപക്കിന് പങ്കെടുക്കാം. ക്യാമ്പില്‍ നിന്നും ശൂന്യാകാശ യാത്രക്കുള്ള പരിശീലനവും ലഭിക്കും. അവസാന ഘട്ട പരീക്ഷ നടന്നത് ബാംഗ്ലൂരില്‍ വച്ചായിരുന്നു.












Click it and Unblock the Notifications