കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയാസൂത്രണം നഷ്ടം വരുത്തി--- ---ചെറിയാന്‍ ഫിലിപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജനകീയാസൂത്രണ പരിപാടി പൊതുഖജനാവിന് വന്‍ നഷ്ടം വരുത്തിയതായി കേരളാ ദേശീയ വേദി നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.പദ്ധതിയുടെ ധനവിനിയോഗത്തില്‍ വന്ന പാളിച്ചകള്‍ കേരളത്തിന്റെ ഒമ്പതാം പദ്ധതി ലക്ഷ്യങ്ങളെ തകര്‍ത്തതായും സപ്തംബര്‍ മൂന്ന് ഞായറാഴ്ച പ്രസിദ്ധപ്പെടുത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

ജനകീയാസൂത്രണ പദ്ധതി വിഹിതമായി ഒമ്പതാം പദ്ധതിയുടെ 35-40 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചുവെങ്കിലും സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടാം പദ്ധതിയേക്കാള്‍ കുറവാണെന്ന് പഠനം വെളിപ്പെടുത്തുന്നു.

ഇടതു സര്‍ക്കാരിന്റെ ഈ മാനസപദ്ധതി 1000 കോടി രൂപയോളം നഷ്ടപ്പെടുത്തിയെന്ന് ദേശീയ വേദി പ്രസിഡന്റ് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2931 കോടിയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്. കൃത്രിമരേഖകള്‍ ചമച്ച് ഒട്ടേറെ പഞ്ചായത്തുകളും മറ്റ് തദ്ദേശ ഭരണസ്ഥാപനങ്ങളും സര്‍ക്കാര്‍ പണം തട്ടിയെടുത്തിട്ടുണ്ട്.

തദ്ദേശഭരണസ്ഥാപനങ്ങളുടെ ധനവിനിയോഗം നിയന്ത്രിക്കുന്നതിന് പ്രത്യേക ഓഡിറ്റ് കമ്മീഷന്‍ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പാക്കിയിട്ടില്ല. ഓഡിറ്റ് കമ്മീഷന്റെ അഭാവം തദ്ദേശഭരണസ്ഥാപനങ്ങളുടെ അഴിമതിക്കും കാര്യക്ഷമതയില്ലായ്മയ്ക്കും സഹായകമാകുകയാണ്.

40 ശതമാനം വളര്‍ച്ച എന്ന ഒമ്പതാം പദ്ധതി ലക്ഷ്യത്തെ തകര്‍ത്തത് ഉത്പാദനക്ഷമമല്ലാത്ത പദ്ധതികള്‍ക്ക് അനുവാദം നല്‍കിയതിനാലാണ്. ഇത്തരം പദ്ധതികളാണ് അഴിമതിക്കു വളം വയ്ക്കുന്നത്-ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

വനിതകള്‍ക്കു വേണ്ടിയുള്ള വികസന പദ്ധതികള്‍ക്ക് പത്ത് ശതമാനം പദ്ധതി വിഹിതം ചിലവഴിച്ചുവെന്നവകാശപ്പെടുന്നുണ്ടെങ്കിലും ഇത് ശരിയല്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. ജനകീയാസൂത്രണ പദ്ധതി അധികാരവികേന്ദ്രീകരണം എന്ന ലക്ഷ്യത്തെത്തന്നെ തകര്‍ത്തിരിക്കുകയാണെന്നും ദേശീയ വേദി പഠനം ആരോപിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X