കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നളിനിനെറ്റോ കേസില്‍ കമ്മീഷന്‍ വേണ്ടെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നളിനി നെറ്റോ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായി ഉന്നയിച്ചിരിക്കുന്ന ലൈംഗിക പീഡന പരാതിയെപ്പറ്റി അന്വേഷിക്കാന്‍ നിയമിച്ചിരിക്കുന്ന ജസ്റ്റീസ് ശശിധരന്‍ കമ്മീഷനെ പിരിച്ചു വിടണമെന്ന് കേരളാ സ്ത്രീ വേദി ആവശ്യപ്പെട്ടു.

തൊഴില്‍ സ്ഥലത്ത് പീഡനം നേരിട്ട ഉദ്യോഗസ്ഥയുടെ പരാതി നീതിപൂര്‍വകമായല്ല കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് സ്ത്രീവേദി ആരോപിച്ചു.തെളിവെടുപ്പും വിസ്താരവും പരസ്യമായി നടത്തുന്നത് തെറ്റാണെന്ന് വേദി ചൂണ്ടിക്കാണിച്ചു. ഇതിന് സാഹചര്യം സൃഷ്ടിച്ച സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശ്യപരമാണ്.

സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും മറ്റു നിരവധി നിയമങ്ങള്‍ക്കും വിരുദ്ധമാണിത്. അന്വേഷണക്കമ്മീഷനെ പിരിച്ചു വിട്ട് ക്രിമിനല്‍ നിയമപ്രകാരമുള്ള അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി നടപടികള്‍ കൈക്കൊള്ളണമെന്ന് സ്ത്രീ വേദി ആവശ്യപ്പെട്ടു.

ലൈംഗിക പീഡനങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും നിയമപരിരക്ഷ ആവശ്യപ്പെടുകയും ചെയ്യുന്ന സ്ത്രീകളെ കൂടുതല്‍ പീഡിപ്പിക്കാനും പരസ്യമായി ആക്ഷേപിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. നളിനി നെറ്റോ , കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരി പി.ഇ. ഉഷ, തിരുവനന്തപുരത്ത് ഉള്ളൂരില്‍ പീഡനത്തിനിരയായ മത്സ്യത്തൊഴിലാളി സ്ത്രീ എന്നിവരുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്.

അസംഘടിത തൊഴില്‍ മേഖലയും സര്‍ക്കാര്‍ ഓഫീസുമുള്‍പ്പെടെ എല്ലാ തൊഴിലിടങ്ങളിലും സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേസമനുസരിച്ച് ലൈംഗിക പീഡന പരാതി കമ്മിറ്റികള്‍ രൂപീകരിച്ച് നിയമ സാധുത നല്‍കണമെന്നും സ്ത്രീ വേദി ആവശ്യപ്പെട്ടു.

വേദി സംസ്ഥാന കണ്‍വീനര്‍ മേഴ്സി അലക്സാണ്ടര്‍, ഏലിയാമ്മ വിജയന്‍,ഡോ.ജയശ്രീ, സി.എസ്.ചന്ദ്രിക തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.നളിനി നെറ്റോയുടെ പരാതി സംബന്ധിച്ച അന്വേഷണക്കമ്മീഷന്റെ തെളിവെടുപ്പ് നടപടികള്‍ കാണാന്‍ സപ്തംബര്‍ രണ്ട് ശനിയാഴ്ച വേദി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X