Get Updates
Get notified of breaking news, exclusive insights, and must-see stories!

സദ്ദാം ഹുസൈന് ക്യാന്‍സര്‍

ദുബായ് : ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് ക്യാന്‍സറാണെന്ന് അറബിക് ദിനപ്പത്രമായ അഷര്‍ക് അല്‍ അവ്സത് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തെ കീമോതെറാപ്പിക്ക് വിധേയമാക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.സദ്ദാമിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഇളയ മകന്‍ നയിക്കുന്ന കുടുംബ കൗണ്‍സില്‍ അധികാരം ഏറ്റെടുത്തേക്കും എന്നും പറയുന്നു.

സദ്ദാമിന് ക്യാന്‍സറുള്ളതായി നേരത്തെ പാശ്ചാത്യ പത്രങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പക്ഷേ ഒരു അറബി ദിനപ്പത്രം രോഗവിവരം വെളിപ്പെടുത്തുന്നത് ഇതാദ്യമാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം സദ്ദാമിനെ പരിശോധിക്കുന്നതായി ഒരു അറബ് ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് പത്രം പറയുന്നു.ജോര്‍ദ്ദാനില്‍ നിന്നുള്ള ഒരു അറബി ഡോക്ടര്‍ക്കാണ് ചികിത്സയുടെ പ്രധാന ചുമതല.പ്രസിഡണ്ടിന്‍െറ കൊട്ടാരം ഒരാശുപത്രിതന്നെയായി മാറിയിരിക്കുകയാണെന്നും ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് പത്രം പറയുന്നു.

കാഴ്ചക്കുറവും ശ്വാസതടസ്സവും ഓര്‍മ്മക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കീമോതെറാപ്പിക്ക് സദ്ദാം സമ്മതിക്കുകയായിരുന്നുവെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള പത്രം റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+