Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളപ്പൊക്കം: ആന്ധ്രക്ക് 600 കോടി സഹായം

ദില്ലി: ആന്ധ്രയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കെടുതികള്‍ക്ക് കേന്ദ്രം 600 കോടി രൂപ സഹായധനം അനുവദിച്ചു.

വിവിധ സെക്രട്ടറിമാരുടെ കേന്ദ്രസമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ ഉണ്ടായ കെടുതികളും സ്വീകരിച്ച ദുരിതാശ്വാസ നടപടികളും സമിതി അവലോകനം ചെയ്തുവെന്ന് കരുതുന്നു. ആന്ധ്രക്ക് സഹായം നല്‍കുവാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഉടനടി സന്ദേശം അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 70 കോടി രൂപയുടെ സഹായധനം നല്‍കും. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 78 കോടി രൂപയുടെ സഹായവും ഉണ്ട്. ഗ്രാമീണ മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനായി ഗ്രാമവികസന മന്ത്രാലയം 485 കോടി രൂപയുടെ സഹായമാണ് നല്‍കുന്നത്.

ഇതിനകം തന്നെ കേന്ദ്രം ആന്ധ്രപ്രദേശിന് 100 കോടി രൂപയുടെ സഹായധനം അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+