രാജ്കുമാറിനെ മോചിപ്പിക്കാന്‍ പുതിയ വഴികള്‍ തേടില്ലെന്ന്
ബാംഗ്ലൂര്‍: രാജ്കുമാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ബാംഗ്ലൂര്‍: രാജ്കുമാറിനെ മോചിപ്പിക്കാന്‍ പുതിയ വഴികള്‍ തേടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.സുപ്രീംകോടതിയുടെ ഇടപെട്ട സാഹചര്യത്തില്‍ സപ്തംബര്‍ നാല് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രി സഭാ യോഗമാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
മന്ത്രി സഭാ യോഗത്തിനു ശേഷം സംസ്ഥാന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ബി.കെ. ചന്ദ്രശേഖര്‍ ആണ് ഇത് വെളിപ്പെടുത്തിയത്. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് സിനിമാതാരത്തേയും മറ്റ് മൂന്നു ബന്ദികളേയും മോചിപ്പിക്കുന്നതിന് സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുമെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലായിരുന്നു അടിയന്തിര മന്ത്രി സഭാ യോഗം.
വീരപ്പനുമായി മൂന്നാം വട്ട സന്ധി സംഭാഷണത്തിനു കാട്ടിലേയ്ക്കു പോയിരിക്കുന്ന പ്രത്യേക ദൂതന്‍ നക്കീരന്‍ ഗോപാലില്‍ നിന്ന് മൂന്നു ദിവസത്തിനുള്ളില്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന് കര്‍ണാടക മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
വീരപ്പനുമായി ബന്ധം സ്ഥാപിക്കാന്‍ നക്കീരന്‍ ഗോപാലിനെ തന്നെ അയച്ചത് സര്‍ക്കാരിന്റെ സുചിന്തിതമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തത്കാലം തേടില്ല. സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ അപ്പപ്പോള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്.
ടാഡാ തീവ്രവാദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെടും . സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആണിത്.












Click it and Unblock the Notifications