Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് വീണ്ടും നീട്ടി ; രാജ്കുമാറിന്റെ മോചനം അകലെ

ദില്ലി: രാജ്കുമാര്‍ സംഭവത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് ഈ കേസില്‍ ഉടനെ വാദം കേള്‍ക്കണമെന്ന കര്‍ണ്ണാടക സര്‍ക്കാരിന്‍െറ ആവശ്യം സപ്തംബര്‍ നാല് തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. കേസില്‍ പത്ത് ദിവസത്തിനകം വാദമുഖങ്ങള്‍ സമര്‍പ്പിക്കുവാന്‍ സുപ്രീംകോടതി കര്‍ണ്ണാടക സര്‍ക്കാരിനോടാവശ്യപ്പെട്ടു. പത്ത് ദിവസത്തിനു ശേഷമേ കോടതി ഈ കേസില്‍ വാദം കേള്‍ക്കൂ.

സുപ്രീം കോടതിയുടെ ഈ തീരുമാനം രാജ്കുമാറിന്റേയും മറ്റു മൂന്നു ബന്ദികളുടെയും മോചനം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ചീഫ് ജസ്റ്റീസ ് എ.എസ്.ആനന്ദ്, ജസ്റ്റിസുമാരായ എന്‍.സന്തോഷ് ഹെഗ്ഡേ,കെ.ജി.ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് കേസിനെ സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേ ഹാജരായി.

വാദമുഖങ്ങള്‍ ഹാജരാക്കലും പിന്നീട് വാദം കേള്‍ക്കലുമായി കേസ് ഇനിയും നീണ്ടു പോകാനിടയുണ്ട് .രാജ്കുമാര്‍ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് എത്രയും വേഗം വാദം കേള്‍ക്കണമെന്ന് സാല്‍വേ കോടതിയോടഭ്യര്‍ത്ഥിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ അപേക്ഷയുമായി ചീഫ് ജസ്റ്റീസിനെ സമീപിക്കണമെന്ന് കോടതി സോളിസിറ്റര്‍ ജനറലിനോടു നിര്‍ദ്ദേശിച്ചു.

30 ടാഡാ തടവുകാരേയും 115 വീരപ്പന്‍ അനുയായികളേയും മോചിപ്പിക്കുന്നതിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് വീരപ്പന്‍ കൊലപ്പെടുത്തിയ പോലീസ് ഓഫീസര്‍ ഷക്കീല്‍ അഹമ്മദിന്റെ അച്ഛന്‍ അബ്ദുല്‍ കരീം നല്‍കിയിരുന്ന പ്രത്യേകഹര്‍ജി ജസ്റ്റീസ് എസ്. പി.ബറൂച്ചയുടെ നേതൃത്വത്തിലുള്ള മറ്റൊരു സുപ്രീം കോടതി ബഞ്ച് ഫയലില്‍ സ്വീകരിച്ചിരുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും എതിരായി സമര്‍പ്പിച്ചിരിക്കുന്ന മറ്റ് രണ്ട് പരാതികള്‍ ഫയലില്‍ സ്വീകരിച്ചും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+