ദലൈ ലാമ കേരളത്തില്‍ വരുന്നു
തിരുവനന്തപുരം: തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ കേരളത്തില്‍ വരുന്നു. ഡിസംബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന ഭഗവദ്ഗീതയെക്കുറിച്ചുള്ള നാലു ദിവസത്തെ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് ലാമ കേരളത്തിലെത്തുന്നത്.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ സപ്തംബര്‍ നാല് തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യക്കകത്തും പുറത്തുമുള്ള 1,000-ത്തോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് പരമേശ്വരന്‍ പറഞ്ഞു. ഭഗവദ് ഗീതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 35 പേപ്പറുകള്‍ സെമിനാറില്‍ അവതരിപ്പിക്കും.
ഡിസംബര്‍ 10-ന് നടക്കുന്ന സമാപനചടങ്ങില്‍ വിദേശ പ്രതിനിധികളും പങ്കെടുക്കും.












Click it and Unblock the Notifications