കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജിനു വീണ്ടും വൈദ്യപരിശോധന

  • By Staff
Google Oneindia Malayalam News

ദില്ലി: ശ്രവണശേഷി ഇല്ലെന്ന കാരണത്താല്‍ സിവില്‍ സര്‍വീസ് നിയമനം നിഷേധിക്കപ്പെട്ട മനോജ് സദാശിവനെ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് വീണ്ടും വൈദ്യപരിശോധനയ്ക്കു വിധേയമാക്കും.

കേന്ദ്ര പഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് സപ്തംബര്‍ ഒന്നിന് മനോജ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഹാജരായെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന സപ്തംബര്‍ എട്ടിലേയ്ക്കു മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ത്യന്‍ റവന്യു സര്‍വീസ്, ഇന്ത്യന്‍ കസ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് സര്‍വീസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് സര്‍വീസ്, ഇന്ത്യന്‍ പി. ആന്റ് ടി. അക്കൗണ്ട്സ് ആന്റ് ഫിനാന്‍സ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്സ് സര്‍വീസ്, ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലെ അനുയോജ്യമായ തസ്തികകളില്‍ ജോലി ചെയ്യാന്‍ മനോജിനു ബുദ്ധിമുട്ടുണ്ടാവില്ലെന്നുള്ള ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും മനോജ് ഹാജരാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X