Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പോലീസുകാര്‍ക്ക് ഓണം കര്‍ണാടകയില്‍

ബാംഗ്ലൂര്‍: കേരളത്തിലെ മുന്നൂറോളം പോലീസുകാര്‍ക്ക് ഇത്തവണ ഓണം കര്‍ണാടക തെരുവുകളില്‍. കര്‍ണാടകയില്‍ ക്രമസമാധാന പാലനത്തിനു നിയോഗിക്കപ്പെട്ട കേരള റിസര്‍വ് പോലീസിലെ മൂന്നു കമ്പനി പോലീസുകാര്‍ക്കാണ് ഈ ദുര്‍വിധി.

കന്നഡ സിനിമാ താരം രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മൂന്ന് കമ്പനി റിസര്‍വ് പോലീസിനെ കേരളം കര്‍ണാടകയിലേയ്ക്ക് അയയ്ക്കുകയായിരുന്നു.ഇവര്‍ ഇവിടെയെത്തിയിട്ട് ഒരുമാസം തികഞ്ഞു. രാജ്കുമാറിന്റെ മോചനം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല.

കേസില്‍ സുപ്രീം കോടതി ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് രാജ്കുമാറിന്റെ മോചനം അനിശ്ചിതമായി നീണ്ടു പോകുകയുമാണ്.അതിനാല്‍ കേരള പോലീസിന്റെ നാട്ടിലേയ്ക്കുള്ള മടക്കവും അനിശ്ചിതമായി നീളുന്നു.ഈ സാഹചര്യത്തില്‍ ഓണത്തിനു നാട്ടില്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇവര്‍ക്കില്ല. ഓണത്തിന് നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും അകന്ന് അന്യനാട്ടിലെ തെരുവോരങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഇവര്‍.

എന്നാല്‍ ഓണാഘോഷം ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടില്ല. പരമാവധി ഭംഗിയായി അന്യ നാട്ടിലെ തെരുവോരങ്ങളില്‍ ഓണം ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍. കെ. എ.പി യുടെ ഒന്നാം ബറ്റാലിയനില്‍ നിന്ന് ഒന്നും രണ്ടാം ബറ്റാലിയനിലെ രണ്ടും കമ്പനികളാണ് കര്‍ണാടകത്തിലുള്ളത്.

കെ.എ.പി ഒന്നാം ബറ്റാലിയനിലെ കമാന്‍ഡന്റ് ജോസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് കേരളാ പോലീസ് സംഘം കര്‍ണാടകയില്‍ ക്രമസമാധാനം പാലിക്കുന്നത്. ജോസ് ജോര്‍ജിന്റേയും അസി.കമാന്‍ഡന്റ് സുനിലിന്റേയും കീഴില്‍ മൂന്ന് എ.സി.പി മാരും മൂന്ന് സി.ഐ മാരും ഒമ്പത് എസ്.ഐ മാരും പോലീസ് സംഘത്തെ നയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+