Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് ന്യൂഡല്‍ഹി-തിരുവനന്തപുരം പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേ യ്ക്ക് ഒരു പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തും. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചതാണിത്.

ഇതാദ്യമായാണ് ഓണത്തിന് പ്രത്യേക ന്യൂഡല്‍ഹി-തിരുവനന്തപുരം തീവണ്ടി ഏര്‍പ്പെടുത്തുന്നത്.ഓണക്കാലത്ത് മലയാളികള്‍ക്കുണ്ടാകുന്ന വര്‍ദ്ധിച്ച യാത്രാ അസൗകര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രി രാജഗോപാല്‍ അറിയിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി - തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സപ്തംബര്‍ ഏഴ് 11 മണിക്ക് ന്യൂ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. ഒമ്പതാം തീയതി രാവിലെ ആറുമണിക്ക് തിരുവനന്തപുരത്തെത്തും. തിരികെ സപ്തംബര്‍ 11 ന് തിരുവനന്തപിരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 13 -ാം തീയതി ഉച്ചയ്ക്ക് നിസാമുദ്ദീനിലെത്തും.ഈ ട്രെയിന്‍ കൊങ്കണ്‍ പാതയിലൂടെയായിരിക്കും .

ഓണക്കാലത്ത് ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിന്‍ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേക തീവണ്ടികള്‍ ഓടിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടും പ്രത്യേക ട്രെയിനുകള്‍ ഓടും.

ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കലിന്റെ ഒന്നാം ഘട്ടം 2001 സപ്തംബറിനു മുമ്പായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രാജഗോപാല്‍ അറിയിച്ചു.മംഗലാപുരത്തിനും കോഴിക്കോടിനുമിടയിലുള്ള പാതയുടെ പണി 2001 സപ്തംബറില്‍ പൂര്‍ത്തിയാക്കുന്നത്. കോഴിക്കോടിനും കുറ്റിപ്പുറത്തിനുമിടയിലുള്ള രണ്ടാം ഘട്ടം 2003 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനുമിടയിലുള്ള പാത കൂടി ഇരട്ടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയതായി തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം-എറണാകുളം റെയില്‍വേ ലൈന്‍ വൈദ്യുതീകരണം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.ഇതിനായി 147 കോടി രൂപ ചിലവു കണക്കാക്കിയിട്ടുണ്ട്. റെയില്‍ വേ മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന് അര്‍ഹമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരി പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ചോദിച്ചപ്പോള്‍ അങ്കമാലി-പമ്പാ പദ്ദതിക്ക് അനുമതി നേരത്തേ ലഭ്യമായതാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ രണ്ടാമതൊരു റെയില്‍വേ കോച്ച് ടെര്‍മിനല്‍ പണിയാനുള്ള പദ്ധതിക്കും പേട്ട റെയില്‍വേ സ്റ്റേഷന്റെ നീളം കൂട്ടുന്നതിനുള്ള പദ്ധതിക്കും അനുമതിയായെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+