Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണവില്‍പ്പന പൊടിപൊടിക്കുന്നു

കൊച്ചി : ഓണത്തിരക്കില്‍ നാടും നഗരവും മുങ്ങുകയാണ്. സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുള്ള ഓണവില്‍പ്പന ശാലകളിലും മറുനാടന്‍ വ്യാപാരികളുടെ പ്രദര്‍ശനശാലകളിലും നല്ല തിരക്കാണ്.

കൊച്ചി നഗരത്തിലെ തുറസായ സ്ഥലങ്ങളൊക്കെയും വ്യാപാരികള്‍ കയ്യടക്കി കഴിഞ്ഞു. വഴിയോരവില്‍പ്പനക്കാര്‍ മൂലം നഗരവീഥികളില്‍ തടസമുണ്ടാക്കാതിരിക്കാന്‍ ഇത്തവണ വന്‍ പൊലീസ് സന്നാഹത്തെയും നിയോഗിച്ചിട്ടുണ്ട്.

പഴമയും പുതുമയും ഒരു പോലെ വിറ്റഴിക്കുന്ന തന്ത്രമാണ് ഇത്തവണ വ്യാപാരികള്‍ പയറ്റുന്നത്. പാരമ്പര്യമായി ലഭിച്ച അടുക്കള ഉപകരണങ്ങള്‍ മുതല്‍ അത്യാധുനിക അടുക്കള യന്ത്രങ്ങള്‍ വരെ വിപണിയില്‍ സുലഭം. മാവേലിത്തമ്പുരാന്റെ പ്രതിരൂപമായ മണ്ണ് കൊണ്ടുള്ള ഓണത്തപ്പന്‍മാരെ പോലും വഴിവാണിഭ കേന്ദ്രങ്ങളില്‍ കാണാം. തൃപ്പൂണിത്തുറയിലെ അത്തച്ചന്തയില്‍ ഇത്തവണ ഓണത്തപ്പന്‍ വില്‍പ്പന തകൃതിയായി നടന്നു.

വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഓണക്കോടികള്‍ എത്തിച്ചു കൊടുക്കുന്ന തിരുവോണക്കാഴ്ച പദ്ധതിയുമായാണ് ഹാന്‍ടെക്സ് ഓണവിപണിയില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ റിബേറ്റുകള്‍ ഹാന്‍ടെക്സിന്റെയും ഹാന്‍വീവിന്റെയും പ്രത്യേകതകളാണ്.

വസ്ത്ര വ്യാപാര രംഗത്ത് മാര്‍ജിന്‍ ഫ്രീ വില്‍പ്പന ശാലകളാണ് പുതിയ പ്രവണത. വന്‍ വിലക്കിഴിവുമായി പതിവുപോലെ മറുനാട്ടില്‍ നിന്നെത്തിയ വ്യാപാരികളും നഗരത്തിലെ പ്രധാന ഹാളുകളും മൈതാനങ്ങളും കയ്യടക്കിയിട്ടുണ്ട്.

പച്ചക്കറി വിപണിയും സജീവമായി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണിയില്‍ വന്‍ തോതില്‍ ചരക്കെത്തുന്നുണ്ട്. ഓണത്തിന്റെ അഭിവാജ്യ ഘടകമായ ഉപ്പേരിക്കായി നേന്ത്രക്കായകള്‍ മാര്‍ക്കറ്റില്‍ നിരന്നു കഴിഞ്ഞു. കാഴ്ചക്കുലകള്‍ക്കും ആവശ്യക്കാരുണ്ട്. ഒരു കിലോ ഏത്തക്കായക്ക് എറണാകുളം മാര്‍ക്കറ്റില്‍ 15 രൂപയാണ് വില. ഒരു കിലോ ഉപ്പേരിക്ക് 80 രൂപ നല്‍കണം.

ഓണത്തിനിടയില്‍ ഒട്ടും പൊലിമ കുറക്കാതെയാണ് സര്‍ക്കാരിന്റെ ഭാഗ്യക്കുറിയും എത്തിയിരിക്കുന്നത്. 50 രൂപ വിലയുള്ള മെഗാ ബമ്പര്‍ ലോട്ടറിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. പത്ത് ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയിട്ടുള്ളത്.

ബോണസിനായുള്ള സമരങ്ങളും മുറവിളികളും ഇത്തവണ താരതമ്യേന കുറവാണ്. ഓണക്കാലത്ത് കൊച്ചി നഗരത്തെ അലട്ടാറുള്ള ബസ് സമരം ഇക്കുറി ഇല്ലാതായതും വിപണിയെ ഉഷാറാക്കിയുട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചൂട് പോലും അറിയാതെ ഓണവിപണി മുന്നോട്ട് തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+