കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പെയ്റ്റിനു ജാമ്യം കിട്ടിയില്ല

  • By Staff
Google Oneindia Malayalam News

സുവ: ഫിജിയിലെ അട്ടിമറിക്കു നേതൃത്വം നല്കിയ ജോര്‍ജ്ജ് സ്പെയ്റ്റിനും 16 കൂട്ടാളികള്‍ക്കും ഫിജിയിലെ ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം സപ്തംബര്‍ നാല് തിങ്കളാഴ്ച ജാമ്യം ലഭിച്ചില്ല.

ജാമ്യം കിട്ടുമെന്ന ധാരണയില്‍ സ്വന്തം സാധനസാമഗ്രികളുമായാണ് ജയിലില്‍ നിന്ന് ഇവര്‍ കോടതിയിലെത്തിയത്. എന്നാല്‍ സ്പെയ്റ്റിനെയും കൂട്ടാളികളെയും രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യാന്‍ ഹൈക്കോടതി രാജ്യത്തെ ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്കുകയായിരുന്നു.

ചീഫ് മജിസ്ട്രേറ്റ് സൈലീസ് ടെമോ സ്പെയ്റ്റിനും കൂട്ടാളികള്‍ക്കും ജാമ്യം അനുവദിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലോടെ ആ പ്രതീക്ഷ ഇല്ലാതായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X