ലങ്കയില്‍ പോരാട്ടം ; 317 പേര്‍ മരിച്ചു
കൊളംബോ : ജാഫ്നയില്‍ ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 317 പേര്‍ മരിച്ചു. സപ്തംബര്‍ മൂന്ന് ഞായറാഴ്ച നടന്ന രൂക്ഷമായ യുദ്ധത്തില്‍ 101 സൈനികരും 216 പുലികളുമാണ് മരണമടഞ്ഞത്.
തെക്കന്‍ ജാഫ്നയിലെ പുലിത്താവളങ്ങളായ കൊളംബുതുറ, സരസമല, മടുവില്‍ എന്നിവിടങ്ങളിലാണ് ലങ്കന്‍ സൈന്യം ആക്രമണം നടത്തിയത്. തമിഴ് പുലികളെ ജാഫ്നയില്‍ തന്നെ തടഞ്ഞുനിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ 497 പട്ടാളക്കാര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications