Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുസ്ഥലങ്ങളില്‍ പുക വലി നിരോധിക്കും

ദില്ലി: ഇന്ത്യയില്‍ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കും.ഈ വര്‍ഷം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ ഇതിനായി നിയമ നിര്‍മാണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി സി.പി.താക്കൂര്‍ സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച അറിയിച്ചു.

പുകവലി ജന്യരോഗങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ഗ്രോ ഹാര്‍ലേം ബ്രണ്ട്ലാന്‍ഡിനൊപ്പം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താക്കൂര്‍.

പുകവലിയുടെ ഉപയോഗം നിതുത്സാഹപ്പെടുത്തേണ്ടതാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. നിരോധന പ്രക്രിയയുടെ തുടക്കമായി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പുകവലി നിരോധിക്കും.

പുകവലിക്കെതിരേ ശക്തമായി പ്രവര്‍ത്തിക്കണമെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.പുകവലി ശീലത്തിന് അടിമയാകുന്നവരില്‍ പകുതിയും അതിന്റെ ദൂഷ്യഫലങ്ങള്‍ കൊണ്ട് മരണമടയുന്നു-അവര്‍ ചൂണ്ടിക്കാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+