കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ സമരം രോഗികള്‍ക്ക് ദുരിതമായി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്‍സ് അറസ്റുചെയ്തതില്‍ പ്രതിഷേധിച്ച് പണിമുടക്കിയ ഡോക്ടര്‍മാര്‍ രോഗികളെ ദുരിതത്തിലാക്കി.

അത്യാഹിതവിഭാഗത്തിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിലും ചികിത്സയ്ക്ക് ഡോക്ടര്‍മാരെ കിട്ടാതെ രോഗികള്‍ കാത്തുനില്ക്കുമ്പോള്‍ പണിമുടക്കിയ ഡോക്ടര്‍മാര്‍ ആശുപത്രി വളപ്പില്‍ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കുപോലും ചികിത്സ ലഭിച്ചില്ലെന്ന പരാതിയുണ്ട്.

കൈക്കൂലി വാങ്ങിയ ഡോക്ടറെ വിജിലന്‍സ് അറസ്റുചെയ്തതിന്റെ പേരില്‍ പണിമുടക്കി രോഗികളെ വലച്ച നടപടി കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയില്‍ നിന്ന് 150 രൂപ കൈക്കൂലി വാങ്ങിയതിന് ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശിനെ സപ്തംബര്‍ നാല് തിങ്കളാഴ്ചയാണ് വിജിലന്‍സ് പിടികൂടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X