പെട്രോള്‍ ബങ്കുകള്‍ അടച്ചിടും
കൊച്ചി : അങ്കമാലിയില്‍ കഴിഞ്ഞ ദിവസം പെട്രോള്‍ ബങ്ക് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ ബങ്കുകള്‍ സപ്തംബര്‍ ആറ് ബുധനാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറു വരെ അടച്ചിടുമെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
പമ്പുകള്‍ക്ക് നേരെയുള്ള അക്രമവും കൊള്ളയും നിത്യസംഭവമായി മാറിയിരിക്കുന്നു. കുറ്റവാളികളെ ഒരാഴ്ചക്കകം അറസ്റ് ചെയ്യാത്ത പക്ഷം രാത്രികാലങ്ങളിലെ പെട്രോള്‍ ഡീസല്‍ വിതരണം നിര്‍ത്തി വയ്ക്കുമെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications