Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക്: ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കി

കൊച്ചി: ആഗസ്ത് 23-ന് ബുധനാഴ്ച കൊച്ചി നഗരത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ നാല് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. അന്‍സമോള്‍, സിത്താര, ഹരികൃഷ്ണ, ഷബ്ദലി എന്നീ ബസുകളുടെ പെര്‍മിറ്റാണ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സപ്തംബര്‍ നാല് തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക ആര്‍.ടി.എ യോഗം റദ്ദാക്കിയത്.

പണിമുടക്കിന്റെ അന്നു തന്നെ ഈ ബസ്സുകളുടെ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഇതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കാന്‍ ആര്‍.ടി.എ യോഗം ചേരണമെന്ന് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇന്നലെ യോഗം വിളിച്ചുകൂട്ടിയത്.

ബസ്സിന്റെ ചില്ലില്‍ ഓണാശംസകള്‍ എഴുതുന്നത് സംബന്ധിച്ച് സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് വിദ്യാര്‍ത്ഥികളും ബസ് തൊഴിലാളികളുമായുണ്ടായ തര്‍ക്കമാണ് കൊച്ചി നഗരത്തെ മണിക്കൂറുകളോളം ഗതാഗതസ്തംഭനത്തിലാക്കിയ മിന്നല്‍ പണിമുടക്കിനിടയാക്കിയത്. ബസ്സുകള്‍ കുറുകെയിട്ട് ഗതാഗതം സ്തംഭിപ്പിച്ച തൊഴിലാളികള്‍ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു.

കമ്പിവടികളുമായി തൊഴിലാളികള്‍ ഗുണ്ടായിസം നടത്തിയതിനെത്തുടര്‍ന്ന് നഗരത്തില്‍ ഭീകരാന്തരീക്ഷമായിരുന്നു. പണിമുടക്കിനെത്തുടര്‍ന്ന് ഹൈക്കോടതി ജഡ്ജിമാരും വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് പിറ്റേദിവസം തന്നെ ഇതുസംബന്ധിച്ച വിശദീകരണം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+