കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്തംബര്‍ 10ന് പൊന്നോണ പുലരി

  • By Staff
Google Oneindia Malayalam News

വീണ്ടും ഒരോണം കൂടി. എന്നും മലയാളി മനസ്സിന്റെ പുളകമായ തിരുവോണം സപ്തംബര്‍ 10 ഞായറാഴ്ചയാണ്. ഓണപ്പൂവിളികളുമായി അത്തം എത്തിയപ്പോള്‍ തന്നെ തിരുവോണത്തെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിയിരുന്നു.

സപ്തംബര്‍ ഒമ്പത് ശനിയാഴ്ചയാണ് ഉത്രാടം. ഉത്രാടരാവില്‍ ഓണനിലാവത്ത് ഊഞ്ഞാലാടുന്നതിന്റെ രസം പറഞ്ഞറിയിക്കാനാവില്ല. ഉത്രാടപ്പാച്ചിലിന്റെ ആലസ്യത്തില്‍ നിന്നുമാണ് തിരുവോണപ്പുലരിയിലേക്ക് മലയാളി ഉണരുന്നത്. സദ്യവട്ടത്തിനുള്ള എല്ലാം ഒരുക്കുന്നത് പോയ കാലത്ത് ഒരു പാച്ചില്‍ തന്നെയായിരുന്നു. ഇന്ന് പായസം പോലും റെഡിമെയ്ഡ് ആയി ലഭിക്കും. ദൂരസ്ഥലങ്ങളിലുള്ളവരെല്ലാം കുടുംബത്തില്‍ എത്തി ഒത്തു ചേരുന്നതാണ് ഇക്കാലത്ത് തിരുവോണത്തെ സുഖകരമായ ഒരു ഓര്‍മ്മയാക്കുന്നത്.

സുഖം തന്നെയല്ലേ എന്ന് കുശലം ചോദിക്കുന്ന നാട്ടു വഴികളും വേലിപ്പൂവുകളും ആവണിപ്പുലരിയില്‍ സ്വന്തം നാട്ടിലെത്തുന്ന മറുനാടന്‍ മലയാളിയെ കാത്തു നില്‍ക്കും.

എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് ഓണസദ്യ ഉണ്ടു കഴിഞ്ഞാല്‍ പിന്നെ ഓണക്കളികളാണ് . ഊഞ്ഞാലാട്ടം മുതല്‍ തുമ്പി തുള്ളല്‍ വരെ ഒരു മേളമായിരിക്കും. പൂക്കളം ഇട്ട വീടുകളില്‍ കുട്ടികളുടെ ആര്‍പ്പുവിളികളോടെ അത്തമിളക്കലുമുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X