Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പൗരാവകാശലംഘനം: രാജഗോപാല്‍

കൊച്ചി: കേരളത്തില്‍ പൗരാവകാശലംഘനങ്ങള്‍ ഏറിവരികയാണെന്ന് കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.

യാതൊരു മറയുമില്ലാത്ത പൗരാവകാശലംഘനങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറുന്നത്. മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള അവകാശവും എല്ലാവര്‍ക്കും ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ശ്രീ അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.

മനുഷ്യാവകാശങ്ങള്‍ക്ക് നേരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വെല്ലുവിളി ഉയരുന്നുണ്ട്. രാഷ്ട്രീയവും മതപ്രവര്‍ത്തനവും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ളവയാണ്. എന്നാല്‍ പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.

കശ്മീര്‍ ഇന്നും ഇന്ത്യയുടെ ഭാഗമായി നില്ക്കുന്നത് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ ത്യാഗം കൊണ്ടാണെന്ന് രാജഗോപാല്‍ പറഞ്ഞു. മുഖര്‍ജി ഇന്ത്യയിലെ മഹാന്മാരിലൊരാളാണെന്നും അദ്ദേഹം പറഞ്ഞു.

ജസ്റിസ് കെ.പി.രാധാകൃഷ്ണമേനോന്‍ അധ്യക്ഷനായിരുന്നു. കെ.രാമന്‍പിള്ള, കേണല്‍ എം.കെ.നായര്‍, ഡോ.എ.ജയകൃഷ്ണന്‍, ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് എ.ആര്‍.മോഹന്‍, വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി ആര്‍.രവീന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+