യു.ഡി.എഫി ന് ഇരുപതിന പരിപാടി
തിരുവനന്തപുരം: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സപ്തംബര്‍ അഞ്ച് ചൊവാഴ്ച യു.ഡി.എഫ് ഇരുപതിന പരിപാടി പ്രഖ്യാപിച്ചു. സുതാര്യവും അഴിമതി രഹിതവുമായ ഭരണമാണ് യു.ഡി.എഫ് പരിപാടിയില്‍ മുഖ്യം.
മുന്നണി കണ്‍വീനര്‍ കെ.ശങ്കരനാരായണനാണ് ഇരുപതിന പരിപാടി പ്രഖ്യാപിച്ചത്. യു.ഡി.എഫ് അധികാരവികേന്ദ്രീകരണത്തിന് എതിരല്ലെന്നും എന്നാല്‍ അത് നടപ്പാക്കുന്ന എല്‍.ഡി.എഫ് രീതികളോടാണ് എതിര്‍പ്പെന്നും ശങ്കരനാരായണന്‍ പറഞ്ഞു.അഴിമതിയും രാഷ്ട്രീയവത്കരണവുമാണ് എല്‍.ഡി.എഫ് അധികാര വികേന്ദ്രീകരണ രീതി.
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ അധികാരവികേന്ദ്രീകരണം നടപ്പാക്കും. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് രാഷ്ട്രീയ ചായ്വ് നോക്കിയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ആരോപിച്ചു. ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ സി.പി.എം നടത്തുന്ന ക്രമക്കേടുകള്‍ക്കെതിരേ ഇടതുമുന്നണി ഘടകകക്ഷികള്‍ പോലും രംഗത്തെത്തിയിട്ടുണ്ട്.
ത്രിതല പഞ്ചായത്തി രാജ് സംവിധാനത്തില്‍ നിന്നും എല്ലാവര്‍ക്കും ഗുണമുണ്ടാകണമെന്നതാണ് യു.ഡി.എഫ് നയം.തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ യു.ഡി.എഫ് പിന്തുണയ്ക്കില്ലെന്ന് ശങ്കരനാരായണന്‍ വ്യക്തമാക്കി.












Click it and Unblock the Notifications