വിപണിയില്‍ മാന്ദ്യം തുടരുന്നു
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മാന്ദ്യം രേഖപ്പെടുത്തി. സെപ്തംബര്‍ ആറ് ബുധനാഴ്ച പുതിയ വാങ്ങലുകള്‍ക്കുള്ള ആവേശം ഇല്ലാതിരുന്നത് പ്രകടമായിരുന്നു.
വിദേശ നിക്ഷേപകരും ഊഹക്കച്ചവടക്കാരും വിപണിയില്‍ നിന്നു വിട്ടു നിന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുമെന്ന കണക്കു കൂട്ടല്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു.
മുംബൈ സൂചിക 7.70 പോയിന്റ് ും നാഷണല്‍ സൂചിക 5.70 പോയിന്റ് ും ഉയര്‍ന്നു. ഉപഭോക്തൃ സാധന കമ്പനികളും പരമ്പരാഗത കമ്പനികളും നില മെച്ചപ്പെടുത്തി.
മുംബൈനിലവാരം
ഒടുവിലത്തെ നില -4606.35
തുടങ്ങിയത് -4599.00
ഉയര്‍ച്ച -7.35
എന്‍.എസ്.ഇ
ഒടുവിലത്തെ നില -1433.95
തുടങ്ങിയത് -1428.25
ഉയര്‍ച്ച -5.70
വില കൂടിയ ഓഹരികള്‍
റെയ്മണ്ട്സ്, റിലയന്‍സ്, ടാറ്റാ ടീ, നെസില്‍, ബ്രിട്ടാനിയ,ഹിന്ദുസ്ഥാന്‍ ലിവര്‍, ഐ.സി.ഐ.സി.ഐ
വില കുറഞ്ഞ ഓഹരികള്‍
റാന്‍ബാക്സി,ഡോ.റെഡ്ഡീസ് ലാബ്,ഐ.ടി.സി
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.90
യു.കെ പൗണ്ട് 68.78
യൂറോ 41.89
സ്വര്‍ണ്ണം (ഗ്രാമിന്) 455.00
വെള്ളി (1000 ഗ്രാമിന്) 8,015.00












Click it and Unblock the Notifications