Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീറാം ഫെര്‍ട്ടിലേസേഴ്സ് ദുബായ് പ്ലാന്റ് അടച്ചു പൂട്ടില്ല

ദുബായ്: ഇന്ത്യന്‍ കമ്പനി ശ്രീറാം ഫെര്‍ട്ടിലൈസേഴ്സ് ദുബായ് പ്ലാന്റ് അടച്ചു പൂട്ടില്ല. ദുബായ് യിലെ ജബല്‍ അലി ഫ്രീ സോണിലുള്ള പ്ലാന്റാണ് കമ്പനി നിലനിര്‍ത്തുന്നത്.

നേരത്തേ ശ്രീറാം ഫെര്‍ട്ടിലൈസേഴ്സ് മൂന്ന് പ്ലാന്റുകള്‍ അടച്ചു പൂട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കമ്പനിയുടെ യു.എ.ഇ ആസ്ഥാനമായുള്ള വ്യാപാര കേന്ദ്രം എസ്.ആര്‍.എഫ് ഇന്റര്‍ നാഷണല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും.

ദുബായ് പ്ലാന്റ് നിലനിര്‍ത്തുമെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ ഹര്‍ഷ സിന്‍ഹ ഗള്‍ഫ് ന്യൂസ് പത്രത്തോടു പറഞ്ഞു. നൈലോണ്‍ ടയര്‍ ചരട് ഉത്പാദനത്തില്‍ ലോകത്ത് ഏഴാം സ്ഥാനത്തു നില്‍ക്കുന്ന കമ്പനിയാണ് ശ്രീറാം ഫെര്‍ട്ടിലൈസേഴ്സ്.

ഇന്ത്യയില്‍ നാലും ദുബായ്യില്‍ ഒന്നും ഉള്‍പ്പെടെ അഞ്ച് ഉത്പാദന യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. കടക്കെണിയില്‍ നിന്നു രക്ഷപ്പെടുന്നതിന്റെ ഭാഗമായാണ് ഉത്പാദന ക്ഷമമല്ലാത്ത യൂണിറ്റുകളും വ്യാപാര കേന്ദ്രങ്ങളും അടച്ചു പൂട്ടുന്നതെന്ന് ജനറല്‍ മാനേജര്‍ വെളിപ്പെടുത്തി. മൂന്ന് കോടി ഡോളര്‍ മുതല്‍ മുടക്കിയാണ് ദുബായ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+