ഗോപാല്‍ വെറും കൈയ്യോടെ മടങ്ങിയെത്തി
ചെന്നൈ: രാജ്കുമാറിന്റെയും മറ്റു ബന്ദികളുടെയും മോചനദൗത്യവുമായി കാട്ടിലേയ്ക്കു പോയിരുന്ന നക്കീരന്‍ എഡിറ്റര്‍ ആര്.ആര്. ഗോപാല്‍ മൂന്നാം വട്ടവും വെറും കൈയ്യോടെ മടങ്ങിയെത്തി. സപ്തംബര്‍ ആറ് ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നാം വട്ട ദൗത്യവും പരാജയപ്പെട്ട് ഗോപാല്‍ കാട്ടില്‍ നിന്നും എത്തിയത്.
മടങ്ങിയെത്തിയ ഉടന്‍ ഗോപാല്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ കണ്ട് ചര്‍ച്ചകള്‍ നടത്തി. കര്‍ണാടകയിലുള്ള 121 ടാഡാ തടവുകാരേയും തമിഴ്നാട്ടിലുളള അഞ്ച് തമിഴ് തീവ്രവാദികളേയും മോചിപ്പിക്കാതെ രാജ്കുമാറിനേയും മറ്റും മോചിപ്പിക്കില്ലെന്ന് വീരപ്പന് തീര്‍ത്തു പറഞ്ഞുവെന്ന് ഗോപാല്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തടവുകാരുടെ വിടുതല്‍ സുപ്രീം കോടതി തടഞ്ഞ സാഹചര്യത്തില്‍ വീരപ്പനുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നുവെന്ന് ഗോപാല്‍ വ്യക്തമാക്കി.
സുപ്രീകോടതി ജയില്‍പ്പുള്ളികളുടെ മോചനം തടഞ്ഞത് വീരപ്പന് അറിഞ്ഞു കഴിഞ്ഞു. എങ്കിലും അയാള്‍ ഈ ആവശ്യത്തില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. വീരപ്പന്റെ ദുശ്ശാഠ്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കാര്യം കരുണാനിധിയെ ധരിപ്പിച്ചിട്ടുണ്ട്.
ഇരു സര്‍ക്കാരുകളും ആവശ്യപ്പെട്ടാല്‍ നാലാമതൊരു ദൗത്യത്തിനും താന്‍ തയ്യാറാണെന്ന് ഗോപാല്‍ പറഞ്ഞു. തന്റെ മറ്റ് ആവശ്യങ്ങള്‍ ഇരു സര്‍ക്കാരുകളും അംഗീകരിച്ചതില്‍ വീരപ്പന് സംതൃപ്തനാണ്. പുതിയ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല.
ബുധനാഴ്ച തന്നെ ഗോപാല്‍ ബാംഗ്ലൂരില്‍ എത്തി കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയെ കാണും. അതിനു ശേഷം രാജ് കുമാറിന്റെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും. ഇത്തവണയും രാജ് കുമാറിന്റെയും വീരപ്പന്റെയും കാസറ്റുകള്‍ കരുതിയിട്ടുണ്ടെന്നറിയുന്നു.
മൈസൂര്‍ ജയിലില്‍ കഴിയുന്ന 51 വീരപ്പന് അനുയായികള്ക്കെതിരേയുള്ള ടാഡാ കേസുകള്‍ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.എന്നാല്‍ ഇവര്‍ക്കു ജാമ്യം അനുവദിച്ചു കൊണ്ടുള്ള മൈസൂര്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജയിലില്‍ കഴിയുന്ന അഞ്ച് തമിഴ് തീവ്രവാദികള്‍ക്കെതിരായ കേസുകള്‍ തമിഴ്നാട് സര്‍ക്കാരും പിന്‍വലിച്ചിരുന്നു. ഇതും സുപ്രീം കോടതി തടഞ്ഞിരിക്കുകയാണ്. തടവുകാരുടെ മോചനം സാധ്യമായെങ്കിലേ രാജ്കുമാറിനെ മോചിപ്പിക്കൂയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വീരപ്പന്.സപ്തംബര്‍ പത്തിനു ശേഷമേ സുപ്രീം കോടതി ഈ കേസുകളില്‍ തീരുമാനം പറയൂ.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications