Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.എം.എഫ്.ആര്‍.ഐ വികസന പാതയില്‍

കൊച്ചി:കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) വികസനത്തിന്റെ പാതയിലാണെന്ന് പുതിയതായി ചുമതലയേറ്റ ഡയറക്ടര്‍ മോഹന്‍ ജോസഫ്. സപ്തംബര്‍ ആറ് ബുധനാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമുദ്ര ജൈവ ഗവേഷണ വിഭാഗം ആരംഭിക്കും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ സമുദ്രോത്പന്നങ്ങള്‍ക്കുള്ള പങ്ക് മുന്‍ നിര്‍ത്തിയാണിത്

.സാങ്കേതിക വിദ്യയുടെ വിനിമയം ലക്ഷ്യമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാത്ത് അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കും. തീരദേശമേഖലയ്ക്കായിരിക്കും ഇതിന്റെ പ്രയോജനം.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഇതേ രംഗത്തുള്ള മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ദേശീയ മത്സ്യ നയത്തിന് രൂപം നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടിന് രാജ്യാന്തര നിലവാരം കൈവരുത്തും.

വിവര സാങ്കേതികതയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറി പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കരിക്കും.വിവിധ കണ്‍സള്‍ട്ടന്‍സി പദ്ധതികളിലൂടെ സി.എം.എഫ് .ആര്‍.ഐ മൂന്നു വര്‍ഷം കൊണ്ട് 70 ലക്ഷത്തിലേറെ രൂപ ലാഭമുണ്ടാക്കിയെന്ന് ഡയറക്ടര്‍ അറിയിച്ചു.

എട്ട് ഗവേഷണ പദ്ധതികല്‍ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചില്‍ നിന്നും മൂന്ന് കോടി രൂപ ലഭിച്ചിട്ടുണ്ട്. മുത്തുച്ചിപ്പി, ചെമ്മീന്‍ തുടങ്ങിയവ വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് ഈ തുക പ്രയോജനപ്പെടുത്തും. വിവിധ അലങ്കാര മത്സ്യങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള ഹാച്ചറി സാങ്കേതിക വിദ്യയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+