കാര്‍ഷികോല്പന്ന വിലയില്‍ വന്‍ തകര്‍ച്ച
തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷികമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഓണക്കാലത്ത് കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലാണ്.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതിനാലാണിത്. പ്രതിസന്ധി കാരണം ചെറുകിട കര്‍ഷകകുടുംബങ്ങളും കൂലിപ്പണിക്കാരുടെ വീടുകളും ദാരിദ്യ്രത്തിലായിരിക്കുകയാണ്.
കഴിഞ്ഞകൊല്ലം ഓണക്കാലത്ത് പഴുത്ത അടയ്ക്കയുടെ വില കിലോയ്ക്ക് 24 രൂപയായിരുന്നത് ഇപ്പോള്‍ എട്ടു രൂപയായി കുറഞ്ഞു. കൊട്ടടയ്ക്കയുടെ വില കഴിഞ്ഞ കൊല്ലം 130 രൂപയായിരുന്നത് ഇപ്പോള്‍ 60 രൂപയായിരിക്കുന്നു.1985നു ശേഷം ഇത്രയധികം വില കുറഞ്ഞത് ഇതാദ്യമായിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കമുകിന്റെ മഞ്ഞപ്പുരോഗം കാരണം അടയ്ക്ക ഉല്പാദനം 50 ശതമാനത്തിലും കുറവാണ്. മഹാളി രോഗം നിമിത്തം അടയ്ക്ക കൊഴിഞ്ഞു വീഴുകയാണ്. കമുക് കൃഷി നാശത്തിന്റെ വക്കിലാണെന്നാണ് കൃഷി ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തല്‍. വിലക്കുറവും സാമ്പത്തിക പ്രതിസന്ധിയും കാരണം ഇത്തവണ മഹാളി രോഗത്തിനെതിരേ ചെറുകിട കര്‍ഷകര്‍ മരുന്നു തളിച്ചിട്ടില്ല.
തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗം വ്യാപകമാണ്. തേങ്ങ ഒന്നിന് രണ്ടു രൂപ വച്ചു പോലും കര്‍ഷകര്‍ക്കു നല്കാന്‍ കച്ചവടക്കാര്‍ തയ്യാറാവുന്നില്ല. കാര്‍ഷിക മേഖലയിലെ വിലയിടിവ് കച്ചവടക്കാരെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications