നെടുമ്പാശ്ശേരിയിലെ യൂസേഴ്സ് ഫീക്കെതിരെ ധര്‍ണ
കൊച്ചി : നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ പിരിക്കുന്നതിനെതിരെ ധര്‍ണ നടന്നു. ഷാര്‍ജയിലെ ഇന്ത്യന്‍ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും വിമാനത്താവളത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ആഭിമുഖ്യത്തിലാണ് സപ്തംബര്‍ അഞ്ച് ചൊവാഴ്ച വിമാനത്താവളത്തിന് മുന്നില്‍ ധര്‍ണ നടന്നത്.
വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ യത്നിച്ച വിദേശ മലയാളികളെ യൂസേഴ്സ് ഫീ ചുമത്തി ചൂഷണം ചെയ്യുന്ന വിമാനത്താവളക്കമ്പനിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത എ.സി. ജോസ് എം.പി പറഞ്ഞു. യൂസേഴ്സ് ഫീ പിന്‍വലിക്കണമെന്നും എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ചൂഷണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന്റെ വികസനത്തിന് യൂസേഴ്സ് ഫീ പരിഹാരമാകില്ല. യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്ന് വിമാനസര്‍വീസുകള്‍ക്ക് അനുമതി കൊടുത്താല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നടത്തിപ്പ് ലാഭകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വികസനത്തിന് തടസം നില്ക്കുന്ന നിലപാടാണ് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കൈക്കൊള്ളുന്നത്. വിമാനത്താവളത്തിലെ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ഇതിന്റെ ചുമതല വഹിക്കുന്ന എയര്‍ ഇന്ത്യക്ക് കഴിയുന്നില്ല. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികള്‍ തയാറാകണമെന്ന് ജോസ് ആവശ്യപ്പെട്ടു.
കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് അഡ്വ.വൈ.എ.റഹിം അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ എയര്‍പോര്‍ട്ട് യൂസേഴ്സ് അസോസിയേഷന് അധ്യക്ഷ റമീള സുഖ്ദേവ്, ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, പി.കെ.ഇബ്രാഹിം കുട്ടി, കരീം വെങ്കിടേത്ത്, ഹമീദ് കാട്ടുങ്ങല്‍, ജോസ് കോയിക്കല്‍ എന്നിവര്‍ സംസാരിച്ചു. വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു ധര്‍ണ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications