സൂര്യനെല്ലി: ശിക്ഷ ഇന്ന് വിധിക്കും
കോട്ടയം: സൂര്യനെല്ലി പീഡനക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ സപ്തംബര്‍ ആറ ് ബുധനാഴ്ച വിധിക്കും.കേസില്‍ 35 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി സപ്തംബര്‍ രണ്ട് ശനിയാഴ്ച കണ്ടെത്തിയിരുന്നു.
കോട്ടയം സബ് ജയിലില്‍ റിമാന്‍ഡിലായ പ്രതികളെ ബുധനാഴ്ച 11 പതിനൊന്നു മണിക്ക് കളക്ട്രേറ്റ് വളപ്പിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. സമൂഹത്തില്‍ ഉന്നതരും വിവിധ രാഷ്ട്രീയ കക്ഷികളില്‍ നേതൃസ്ഥാനം വഹിച്ചവരും പ്രതികളായുള്ളതിനാല്‍ വന്‍ പോലീസ് സന്നാഹത്തോടെയാവും ഇവരെ കോടതിയില്‍ ഹാജരാക്കുക.
ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications