Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തെ വരവേല്‍ക്കാന്‍ നക്ഷത്രഹോട്ടലുകളും

കൊച്ചി: നാടും നഗരവും ഓണത്തെ വരവേല്‍ക്കാല്‍ ഒരുങ്ങുന്നു. പൂക്കച്ചവടവും വഴിയോര കച്ചവടവും തകൃതിയായി നടക്കുമ്പോള്‍ തന്നെ ഓണസദ്യയൊരുക്കാന്‍ കൊച്ചി നഗരത്തിലെ നക്ഷത്ര ഹോട്ടലുകളും മത്സരിക്കുകയാണ്.

പാരമ്പര്യം കടുകിട തെറ്റിക്കാതെ അവിയലും തോരനും പപ്പടവും അടപ്രഥമനുമായി വിളമ്പുന്ന സദ്യയും നോണ്‍ വെജിറ്റിേയന്‍ ഓണസദ്യയും ഹോട്ടലുകളില്‍ തയ്യാര്‍. മണ്‍ചട്ടികളിലെ പാചകവും ഇലയിട്ട സദ്യയും പരസ്യം ചെയ്താണ് അതിഥികളെ ഹോട്ടലുകാര്‍ ആകര്‍ഷിക്കുന്നത്.

വിഭവസമൃദ്ധമായ കേരള സദ്യക്ക് നക്ഷത്ര ഹോട്ടലുകളില്‍ പ്രിയമേറുന്നത് ഓണക്കാലത്താണ്. കോണ്ടിനെന്റല്‍, ചൈനീസ് ഡിഷുകളും കസ്റഡ് പുഡ്ഡിംഗുമെല്ലാം ഈയൊരു കാലയളവില്‍ കേരളത്തനിമയ്ക്ക് വഴിമാറും. പാലട പ്രഥമനും പരിപ്പു പായസവും തൂശനിലയില്‍ തുമ്പപ്പൂ ചോറും കറികളും അണിനിരക്കും. 50 രൂപ മുതല്‍ 150 രൂപ വരെയാണ് ഓണസദ്യക്ക് ഈടാക്കുന്നത്.

ജോലിത്തിരക്കും ബിസിനസുമൊക്കെയായി വീട്ടില്‍ ഓണസദ്യയൊരുക്കാന്‍ കഴിയാത്തവരേയും ഓണത്തിന് പോലും വീട്ടല്‍ പോകാന്‍ കഴിയാത്ത ഉദ്യോഗസ്ഥരെയുമാണ് ഹോട്ടലുകള്‍ ലക്ഷ്യമിടുന്നത്. മറുനാട്ടുകാരും വിദേശികളും ഓണമെന്തെന്നറിയുന്നതിന്റെ ഭാഗമായി സദ്യ രുചിക്കാനെത്താറുണ്ടെന്ന് ഹോട്ടലുകാര്‍ പറയുന്നു.

വെല്ലിംഗ്ടണ്‍ ഐലന്റില്‍ കാസിനൊ ഹോട്ടലിലെ തറവാട് റസ്റോറന്റിലാണ് ഓണസദ്യ വിളമ്പുന്നത്. എറണാകുളത്തെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ അത്തം നാളില്‍ തന്നെ ഓണസദ്യ തുടങ്ങി. അവിയല്‍, കാളന്‍ തുടങ്ങിയ സസ്യവിഭവങ്ങള്‍ക്ക് പുറമെ കോഴി വറുത്തരച്ചത്, കണവ, പാല് കറി, കക്കയിറച്ചി എന്നിവയും ഇന്റര്‍നാഷണല്‍ വാഗ്ദാനം ചെയ്യുന്നു.

സദ്യവട്ടങ്ങള്‍ക്കൊപ്പം കലാപരിപാടികളോടെയാണ് ഹോട്ടല്‍ കൊച്ചിന്‍ ടവറിലെ ഓണാഘോഷം. നൂറിലേറെ വിഭവങ്ങള്‍ നിരത്തി ബുഫെ രീതിയിലാണ് സദ്യ. ഭാരത് ടൂറിസ്റ് ഹോമിന്റെ റസ്റോറന്റുകളില്‍ ഓണസദ്യ ഉത്രാടത്തിനും തിരുവോണത്തിനും മാത്രമാണ്. ഇരുപതിനം പാരമ്പര്യ വിഭവങ്ങളാണ് ബി.ടി.എച്ചിന്റെ പ്രത്യേകത. അവന്യൂ റിജന്റ്, അബാദ് പ്ലാസ, റിസൈസന്‍സ്, താജ് റസിഡന്‍സി, താജ് മലബാര്‍, ബോള്‍ഗാട്ടി പാലസ് തുടങ്ങിയ ഹോട്ടലുകളും ഓണത്തിന് സദ്യ ഒരുക്കുന്നുണ്ട്.

ഇന്‍സ്റന്റ് പായസം മിക്സിനും വിപണിയില്‍ ആവശ്യക്കാരേറെയാണ്. പായസം തയ്യാറാക്കിക്കൊടുക്കുന്ന സ്റാളുകളിലും തിരിക്കുണ്ട്. ലിറ്ററിന് അറുപത്തഞ്ച് രൂപ മുതലാണ് പായസത്തിന്റെ വില. നേരത്തെ ബുക്ക് ചെയ്താല്‍ പായസം വീടുകളിലെത്തിച്ചു കൊടുക്കാനും സംവിധാനമുണ്ട്. പായസത്തോടൊപ്പം വറുത്തുപ്പേരിയും ശര്‍ക്കരവരട്ടിയും പാക്കറ്റുകളില്‍ ലഭിക്കുന്നതിനാല്‍ ഓണവട്ടം പഴയപോലെ നീളുന്ന പാചകമേളയല്ലാതായിക്കഴിഞ്ഞു.

ഓണത്തിന് നിറവും സുഗന്ധവുമേകാന്‍ മറുനാട്ടില്‍ നിന്നുള്ള പൂക്കുടകളാണ് ഇത്തവണയും എത്തുന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, ഊട്ടി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കള്‍ എത്തുന്നത്. തുമ്പയും കാക്കപ്പൂവുമൊന്നും കിട്ടില്ലങ്കിെലും വാടാമല്ലിയും ജമന്തിയും മുല്ലപ്പൂവം യഥേഷ്ടം ലഭിക്കുന്നു. വഴിയോര പൂക്കച്ചവടം ഓണമടുത്തതോടെ നഗരത്തില്‍ സജീവമായിക്കഴിഞ്ഞു.

എറണാകുളത്ത് ടൗണ്‍ഹാളിന് മുന്നിലെ ഫുട്പാത്ത് പൂക്കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണം. ജമന്തി വെള്ളയ്ക്കും മഞ്ഞയ്ക്കും കിലോയ്ക്ക് നൂറു രൂപ വരെയാണ് വില. മുറ്റത്ത് പൂക്കളമിടാന്‍ പൂവ് വാങ്ങാനെത്തുന്നവരേക്കാള്‍ പൂക്കളമത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ തിരക്കാണ് വിപണിയെ സജീവമാക്കുന്നത്. പൂക്കളമിടാന്‍ വിവിധ പൂക്കളടങ്ങിയ പൂ പാക്കറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+