ലങ്കയില്‍ യുദ്ധം തുടരുന്നു ;മരണ സംഖ്യ 431 ആയി
കൊളംബോ: ശ്രീലങ്കയില്‍ വടക്കന്‍ ജാഫ്ന മേഖലയിലെ കൊളംബോത്തുറൈയില്‍ സൈന്യവും എല്‍. ടി. ടി.ഇ യുമായുള്ള പോരാട്ടം സപ്തംബര്‍ ആറ് ബുധനാഴ്ചയും രൂക്ഷമായി തുടരുന്നു.
നാലു ദിവസമായി തുടരുന്ന പോരാട്ടത്തില്‍ മരിച്ചവര്‍ 431 ആയി. ഇതില്‍ 299 പേര്‍ തമിഴ് പുലികളാണ്. ഇരു ഭാഗത്തുമായി ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എല്‍.ടി.ടി.ഇ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച സൈന്യം കൊളംബോത്തുറൈയുടെ മിക്ക ഭാഗത്തു നിന്നും അവരെ പിന്തള്ളിയതായി സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ഏപ്രില്‍ -മെയ് മാസങ്ങളില്‍ നടന്ന പോരാട്ടത്തില്‍ കൊളംബോത്തുറൈയുടെ മിക്ക ഭാഗങ്ങളും എല്‍.ടി.ടി.ഇ നിയന്ത്രണത്തിലാക്കിയിരുന്നു.
യുദ്ധഭൂമിയില്‍ നിന്നു വീണ്ടെടുത്ത അമ്പത് സൈനികരുടെ മൃതദേഹങ്ങള്‍ റെഡ്ക്രോസിനു കൈമാറിയതായി പുലികള്‍ അറിയിച്ചു.












Click it and Unblock the Notifications