Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയി യു.എസിലേയ്ക്കു തിരിച്ചു

ദില്ലി: പതിമൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി സപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ യു.എസിലേയ്ക്കു തിരിച്ചു.ഇന്തോ- യു.എസ് ബന്ധം സുദൃഢമാക്കാന്‍ തന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

സാമ്പത്തിക, വിവരസാങ്കേതിക വിദ്യാ വ്യവസായ രംഗങ്ങളില്‍ അമേരിക്കയുമായി സഹകരണമാണ് സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. സപ്തംബര്‍ 15 ന് പ്രസിഡന്റ് ക്ലിന്റണും പ്രധാനമന്ത്രിയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തും.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസംഘടനയുടെ സഹസ്രാബ്ദ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.സപ്തംബര്‍ എട്ട് വ്യാഴാഴ്ച പ്രധാനമന്ത്രി യു.എന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.അന്താരാഷ്ട്ര സമൂഹത്തിലെ ഒരു പ്രധാന അംഗമാണ് ഇന്ത്യ എന്ന സന്ദേശം വിദേശത്തു നല്‍കുമെന്ന് വാജ്പേയി പറഞ്ഞു.

യു.എന്‍ പ്രവര്‍ത്തനങ്ങളും ഘടനയും പരിഷ്കരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടും. ചില രാജ്യങ്ങള്‍ തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ യു.എന്‍ മുന്‍കൈയ്യെടുക്കണമെന്ന ആവശ്യവും സമ്മേളനത്തിന്‍ ഉന്നയിക്കും.

സാമ്പത്തിക സഹകരണങ്ങള്‍ക്കു പുറമേ പാക്കിസ്ഥാന്‍ പിന്തുണയോടെ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം, ആണവ പ്രശ്നങ്ങള്‍, ഐക്യരാഷ്ട്ര സംഘടനാ പരിഷ്കരണം തുടങ്ങിയവ വാജ്പേയി - ക്ലിന്റണ്‍ ചര്‍ച്ചകളില്‍ വിഷയങ്ങളാകുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+