Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡവുമായി മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക് ചെല്ലാന്‍ ശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗവേദിയിലേയ്ക്ക് ജഡവുമായി ചെല്ലാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു വഴി തെളിച്ചു. തിരുവനന്തപുരത്ത് ഊരൂട്ടമ്പലത്താണ് സംഭവം.

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേ മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ചു മരിച്ച പ്രതിയുടെ ജഡം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതാണ് സപ്തംബര്‍ ആറ് ബുധനാഴ്ച രാത്രി ഊരൂട്ടമ്പലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

ചാരായ കേസില്‍ മലയിന്‍കീഴ് പോലീസ് കഴിഞ്ഞ മൂന്നാം തീയതി അറസ്റ്റ് ചെയ്ത ഊരൂട്ടമ്പലം വെള്ളൂര്‍ക്കോണം കാരാണംകോട് അനീഷ് ഭവനില്‍ വര്‍ഗീസിന്റെ മകന്‍ തങ്കരാജ്(35) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സപ്തംബര്‍ നാലിന് അട്ടക്കുളങ്ങര സബ്ജയിലില്‍ റിമാന്‍ഡിലായ ഇയാള്‍ക്ക് അടുത്ത ദിവസം ചുഴലി രോഗം ഉണ്ടായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സെല്‍ മുറിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് തങ്കരാജ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഉച്ച കഴിഞ്ഞ് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഉരൂട്ടമ്പലത്തേയ്ക്ക് കൊണ്ടുവന്ന മൃതദേഹം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു.

തങ്കരാജിന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഊരൂട്ടമ്പലം ജംഗ്ഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ പ്രസംഗിക്കാന്‍ മുഖ്യമന്ത്രി എത്തുമെന്നറിഞ്ഞായിരുന്നു ഇവര്‍ മൃതദേഹം പ്രസംഗ വേദിക്കു സമീപം കൊണ്ടുവരാന്‍ ശ്രമിച്ചത്.

എന്നാല്‍ പോലീസ് ഇത് അനുവദിച്ചില്ല. വഴിക്കുവച്ച് ആംബുലന്‍സ് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം റോഡിലിറക്കി നടുറോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഊരൂട്ടമ്പലത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+