Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെലവ് കൂടിയാല്‍ സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കും

കൊച്ചി : നിയമം അനുവദിക്കുന്നതിലും കൂടുതല്‍ പണം ചിലവഴിക്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ജോസഫ് പറഞ്ഞു.

എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സപ്തംബര്‍ ഏഴിന് വ്യാഴാഴ്ച നടന്ന ജില്ലാ കളക്ടര്‍മാരുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമാനുസൃതമുള്ളതില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഓഡിറ്റര്‍മാരുടെ സംഘം സപ്തംബര്‍ 14 വ്യാഴാഴ്ച മുതല്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. തിരഞ്ഞെടുപ്പിന് ശേഷവും കണക്ക് ബോധിപ്പിക്കാതിരുന്നവരെയാണ് മുമ്പ് അയോഗ്യരാക്കിയിരുന്നതെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥിയുടെ അഭ്യുദയകാംക്ഷികളും സ്ഥാനാര്‍ത്ഥിക്കായി ചെലവ് ചെയ്യുന്ന തുകയെപ്പറ്റി കാലതാമസമില്ലാതെ വരണാധികാരികളെ അറിയിച്ചിരിക്കണം. അല്ലെങ്കില്‍ അതും സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ പെടുത്തും.

സീനിയര്‍ ഗവണ്‍മെന്റ് സെക്രട്ടറിമാരെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

സമയപരിമിതി മൂലമാണ് മുനിസിപ്പാലിറ്റികളില്‍ വോട്ടിംഗ് യന്ത്രം പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോയത്. അഞ്ച് കോര്‍പ്പറേഷനുകളിലും വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്താന്‍ ഓണക്കാലത്ത് പ്രവര്‍ത്തന പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+