Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി നടത്തി വന്ന പണിമുടക്ക് പിന്‍വലിച്ചു. സപ്തംബര്‍ ആറ് ബുധനാഴ്ച രാത്രി ആരോഗ്യമന്ത്രി വി.സി.കബീറുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം ഒത്തു തീര്‍പ്പാകുകയായിരുന്നു.

നെടുമങ്ങാട് താലൂക്കാശുപത്രി സൂപ്രണ്ടായ ഡോ.ദിനേശിനെ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. ഡോ.ദിനേശിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും അറസ്റ്റ് ചെയ്യാനുമുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് വകുപ്പ് തലത്തില്‍ വിലയിരുത്തും. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിജിലന്‍സ് അഡീഷനന്‍ ഡയറക്ടര്‍ ഡോ.മദനമോഹനന്‍ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഡോ.ദിനേശിന്റെ സര്‍വീസ് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് അവലോകനം ചെയ്ത് കൈക്കൊള്ളും. സരത്തോടനുബന്ധിച്ച് ഡോക്ടര്‍മാര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ ഒന്നുമുണ്ടാവില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+