കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം ജില്ലാപഞ്ചായത്തില്‍ പൊരിഞ്ഞ പോരാട്ടം

  • By Staff
Google Oneindia Malayalam News

കൊച്ചി : ത്രിതല പഞ്ചായത്തിന്റെ മേല്‍ത്തട്ടായ ജില്ലാ പഞ്ചായത്ത് കൈയടക്കാനുള്ള ഉശിരന്‍ പോരാട്ടത്തിലാണ് എറണാകുളം ജില്ലയില്‍ ഇരുമുന്നണികളും.

ജില്ലാ പഞ്ചായത്തിന്റെ സാരഥ്യം നിലനിര്‍ത്താന്‍ ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൈവരിച്ച നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐക്യമുന്നണി. വികസനവും അഴിമതിയാരോപണങ്ങളുമാണ് ഗോദയിലെ പ്രധാന ആയുധങ്ങള്‍.

25 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ അഞ്ചിടത്ത് തിരഞ്ഞെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. എട്ടിടത്ത് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നേരിട്ടുള്ളമത്സരമാണ്. നാല് ഡിവിഷനുകളില്‍ ബിജെപി സജീവമായി രംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി കാലുമാറി താമര ചിഹ്നത്തില്‍ തന്ന മത്സരിക്കുന്ന പോത്താനിക്കാട് ഡിവിഷന്‍ തിരഞ്ഞെടുപ്പ് രംഗത്ത് കൗതുകം പകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജില്ലാ പഞ്ചായത്തില്‍ 24ല്‍ 15 ന്റെ അംഗബലമാണ് ഇടതുമുന്നണിക്കുണ്ടായിരുന്നത്. ആദ്യത്തെ രണ്ട് വര്‍ഷം സിപിഐയും പിന്നീടുള്ള കാലയളവ് സിപിഎമ്മും പ്രസിഡന്റ് സ്ഥാനം വഹിച്ചു.

പോത്താനിക്കാട് ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രതിനിധി റോസമ്മ ചാക്കോയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഇടതുമുന്നണി നേരിട്ട പ്രതിസന്ധയാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത. ഒടുവില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദീപ ഇന്ദു ചൂഡനെ ഇടതു പാളയത്തിലെത്തിച്ച് എല്‍ഡിഎഫ് പ്രതിസന്ധിയില്‍ നിന്ന് കരകയറുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X