കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ റെയ്ഡ്
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ 12-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ഐ ജില്ലാ കമ്മിറ്റി അംഗവുമായ വി.എച്ച്.എം. റഫീഖിന്റെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തി.
കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ നേതാവും വ്യവസായിയും സിനിമാ നിര്‍മ്മാതാവുമാണ് റഫീഖ്. ഒമ്പതു കേന്ദ്രങ്ങളിലായി ഒരേസമയം നടത്തിയ റെയ്ഡില്‍ അമ്പതോളം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. സപ്തംബര്‍ ആറിന് ബുധനാഴ്ച ഉച്ചയോടെയാണ് തുടങ്ങിയ റെയ്ഡ് രാത്രി വരെ നീണ്ടു.
റഫീഖിന്റെ പള്ളുരുത്തി തങ്ങള്‍ നഗറിലെ വീട്ടിലും കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ വെല്ലിംഗ്ടണ്‍ ഐലന്റ് ഓഫീസിലും റെയ്ഡ് നടന്നു. അയല്‍വാസിയായ കെ.എം. കുഞ്ഞുമോന്‍, സി.ടി.ടി.യുവിന്റെ അന്തരിച്ച നേതാവ് പി.എം. സെയ്ദ് എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. കോണ്‍ഗ്രസ്സില്‍ വയലാര്‍ രവി നേതൃത്വം നല്‍കുന്ന നാലാംഗ്രൂപ്പിലെ നേതാവാണ് റഫീഖ്.












Click it and Unblock the Notifications