ട്രെയിനിനു മുന്നില്‍ ചാടിയ യുവാവ് മരിച്ചു
കൊച്ചി: തെരുവുഗുണ്ടകള്‍ പണം തട്ടിയെടുത്തതില്‍ മനംനൊന്ത് ട്രെയിനു മുന്നില്‍ ചാടിയ ചാള്‍സ് ബാബു (40) മരിച്ചു. സപ്തംബര്‍ ഏഴിന് വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
മധുര സ്വദേശിയായ ചാള്‍സ് ബാബു ഫിഷറീസ് ഹാര്‍ബറില്‍ നിന്നും വീണു കിട്ടുന്ന മീന്‍ പെറുക്കിയാണ് ഉപജീവനം കഴിച്ചിരുന്നത്. ഇങ്ങനെ സമ്പാദിച്ച 40 രൂപയാണ് ബുധനാഴ്ച തെരുവുഗുണ്ടകള്‍ തട്ടിപ്പറിച്ചത്. ഇതില്‍ മനം നൊന്ത് ചാള്‍സ് അറ്റ്ലാന്റിസ് ലവല്‍ക്രോസില്‍ റെയിലില്‍ രണ്ടു കൈയും വെച്ചു കിടുന്നു. ട്രെയിന്‍ കയറി രണ്ടു കൈയും ഇടതു കാലും അറ്റ നിലയില്‍ ഫ്ലയിംഗ് സ്ക്വാഡാണ് ബാബുവിനെ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെത്തിച്ചത്.
ഉടന്‍ തന്നെ ശസ്ത്രക്രിയക്കു വിധയനാക്കാന്‍ വേണ്ട ചികിത്സ ആശുപത്രി അധികൃതര്‍ നല്‍കുമ്പോഴേക്കും മരണം നടന്നു കഴിഞ്ഞിരുന്നു.


Click it and Unblock the Notifications